തിരുവനന്തപുരം: കേരള സ്റ്റേറ്റ് സ്കൂൾ ഹോക്കി ചാമ്പ്യൻഷിപ്പിലെ മികച്ച താരമായി നയന സജിയെ തെരഞ്ഞെടുത്തു. ദേശീയ സ്കൂൾ ചാമ്പ്യൻഷിപ്പിനായുള്ള സംസ്ഥാന ടീമിൽ നയനയ്ക്ക് ഇടം ലഭിച്ചു.
തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് നയന. മടമ്പം ഇടവക കണിയാപറമ്പിൽ സജി - മീന (ശ്രീകണ്ഠാപുരം മുനിസിപ്പൽ കൗൺസിലർ) ദമ്പതികളുടെ മകളാണ്.